വേണാട് രാജാവിന്റെ ഏറ്റവും പഴയ കൊട്ടാരങ്ങളിലൊന്ന്, നാലുകെട്ടിന്റെ മാസ്മരിക നിർമിതിയിലൂടെ വെളിപ്പെടുന്ന മധ്യകാലഘട്ട ആർക്കിടെക്ചർ മനോഹാരിത, കീഴ്പേരൂർ വംശത്തിന്റെ കുലത്തായ് വഴിയായ പേരകത്തിന്റെ രാജകീയ തലസ്ഥാനം. നെടുമങ്ങാട്ടെ വലിയ കോയിക്കൽ കൊട്ടാരത്തിന്റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല. കേരളത്തിന്റെ തനത് വാസ്തുശൈലിയും വൈദേശികമായ അറിവുകളും ഇഴചേർന്ന് അതിമനോഹരമായ കെട്ടിട നിർമ്മാണ വൈദഗ്ധ്യത്തിന്റെ ഇടമായിരിക്കുന്നു ഈ രാജകൊട്ടാരം.