ഗവേഷണ വിദ്യാര്ത്ഥികള്ക്കും ചരിത്ര കുതുകികള്ക്കും മറ്റുള്ളവര്ക്കും പുരാരേഖ വകുപ്പില് നിന്നും അവരുടെ പഠന ഗവേഷണ സംബന്ധിയായി രേഖകള് ലഭ്യമാക്കാന് സാങ്കേതിക കാരണങ്ങളാല് കാലതാമസം നേരിടുന്നതായി നിരവധി പരാതികള് ലഭിച്ചിരുന്നു. ഈ വിഷയത്തിന് സമഗ്രമായ പരിഹാരം കാണുന്നതിന് നിലവിലുള്ള റിസര്ച്ച് റൂള് ഭേദഗതി ചെയ്യും. ഓണ്ലൈനില് അപേക്ഷ നല്കിയ ഉടനെ അനുമതി ലഭ്യമാക്കാന് ആവശ്യമായ സംവിധാനങ്ങള് അടിയന്തിരമായി പൂര്ത്തിയാക്കും. ഈ പദ്ധതി തയ്യാറാക്കുന്നതിലേക്ക് ആവശ്യമായ ആശയ നിര്ദ്ദേശങ്ങള് concept4d2021@gmail.com എന്ന മെയിലിലേക്ക് അയക്കാവുന്നതാണ്.