തലസ്ഥാനത്ത് മ്യൂസിയം കണ്സര്വേഷന് ലബോറട്ടറി
————
രാജാരവിവര്മ്മ ചിത്രങ്ങളുടെയും സ്‌കെച്ചുകളുടെയും ശാസ്ത്രീയ സംരക്ഷണമാണ് മ്യൂസിയം കണ്സര്വേഷന് ലബോറട്ടറിയുടെ പ്രാരംഭ പദ്ധതി. കേരളത്തിനാവശ്യമായ കണ്സര്വേറ്റീവ് ലാബ് ടെക്‌നീഷ്യന്സിന്റെ അഭാവം പരിഹരിക്കുന്നതിനും പുതിയ തലമുറക്ക് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിനും ഉതകുന്ന രൂപത്തിലുള്ള കോഴ്‌സുകള് ഇവിടെ ആരംഭിക്കാനുള്ള പദ്ധതിയുമുണ്ട്‌.
1.41 കോടി രൂപയാണ് ഇതിനായി സര്ക്കാര് ചെലവഴിച്ചത്. ഈ വര്ഷം അവസാനത്തോടെ പൂര്ത്തിയാക്കുന്ന പുതിയ ആര്ട്ട് ഗ്യാലറിയില് പ്രദര്ശിപ്പിക്കുന്ന രാജാരവിവര്മ്മയുടെ ചിത്രങ്ങളും സ്‌കെച്ചുകളും തിരുവനന്തപുരത്തെ മ്യൂസിയം കണ്സര്വേഷന് ലബോറട്ടറി വഴി രാസ സംരക്ഷണപ്രവര്ത്തനങ്ങള് നടത്തും.