കോഴിക്കോട് പയ്യാനക്കൽ വാർഡിലെ ചാളചിറ്റവയൽ റോഡിന്റെയും ഡ്രൈനേജിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ എൻ. ജയഷീല അധ്യക്ഷത വഹിച്ചു. റോഡ് കമ്മിറ്റി ചെയർമാൻ പി. വി. മുസ്തഫ സ്വാഗതം പറഞ്ഞു. 53 ആം വാർഡ് കൗൺസിലർ വാടിയിൽ നവാസ്, 56 ആം വാർഡ് കൗൺസിലർ എം. ബിജുലാൽ, മുൻ കൗൺസിലർമാരായ മേലടി നാരായണൻ, കെ. നജ്മ, സി. പ്രിയകുമാർ, വാർഡ് കൺവീനർ കെ. ടി. അലവി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അബ്ദുല്ലക്കോയ, ശിഹാബുദ്ദീൻ, സി. അബ്ദുറഹിമാൻ, മൊയ്‌ദീൻ കോയ, ഇബ്രാഹിം, ഷിജു തുടങ്ങിയവർ ആശംസ അറിയിച്ചു. റോഡ് കമ്മിറ്റി കൺവീനർ ടി. കെ.അഷറഫ് നന്ദി പറഞ്ഞു