Digitization project has been started to completely convert the previous databases into digital form

മുൻ ആധാരങ്ങൾ പൂർണമായും ഡിജിറ്റൽ രൂപത്തിലേക്കു മാറ്റുന്നതിനുള്ള ഡിജിറ്റലൈസേഷൻ പദ്ധതി ആരംഭിച്ചു

കാസർഗോഡ് ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലെയും മുൻ ആധാരങ്ങൾ പൂർണമായും ഡിജിറ്റൽ രൂപത്തിലേക്കു മാറ്റുന്നതിനുള്ള ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഉത്ഘാടനം കാസറഗോഡ് ജില്ലാ കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ നടന്നു. ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇനിമുതൽ ആധാര പകർപ്പുകളും ഓൺലൈനിൽ ലഭ്യമാകും.

സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വകുപ്പുകളിലൊന്നാണ് രജിസ്ട്രേഷൻ വകുപ്പ്. സമൂഹത്തിൻറെ സമസ്ത മേഖലകളിലെയും ജനങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെടുന്നു. പ്രമാണങ്ങളുടെ അനന്യത തെളിയിക്കൽ, ഇടപാടുകൾക്ക് പ്രചാരം നൽകൽ, കൃത്രിമം തടയൽ, വസ്തു മുമ്പ് കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തൽ, അസ്സൽ പ്രമാണങ്ങൾ നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അവകാശ ആധാരങ്ങൾക്ക് സുരക്ഷിതത്വം നൽകൽ തുടങ്ങിയവയാണ് രജിസ്ട്രേഷൻ നിയമങ്ങളുടെ സുപ്രധാന ലക്ഷ്യം. സംസ്ഥാന ഖജനാവിലെ റവന്യൂ വരുമാനസ്രോതസ്സുകളിൽ വിൽപ്പന നികുതി വകുപ്പ്, എക്സൈസ് വകുപ്പ് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനം രജിസ്ട്രേഷൻ വകുപ്പിനാണ്. രജിസ്ട്രേഷൻ നിയമങ്ങൾ ഇടപാടുകളെയല്ല, മറിച്ച് ആധാരങ്ങളെയാണ് പ്രധാനമായും നിയന്ത്രിക്കുന്നത്.