മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം
മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ജനങ്ങളുടെ പിന്തുണയും സഹകരണവുമാണ് മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായൊരു കെട്ടിടം സാധ്യമാക്കിയത്. വികസന പദ്ധതികളിൽ ജനകീയ പങ്കാളിത്തം അനിവാര്യമാണ്. നവകേരള സൃഷ്ടിയിൽ സാധാരണകാരായ ജനങ്ങൾക്കാണ് മുൻതൂക്കം.
ജനങ്ങൾക്ക് വ്യത്യസ്ത സേവനങ്ങൾ നൽകുന്ന രജിസ്ട്രേഷൻ വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും സേവനങ്ങൾ ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ വകുപ്പിന് നടത്താനായി. സബ് രജിസ്ട്രാർ ഓഫീസിനു കെട്ടിടം പണിയാൻ സ്ഥലം നൽകിയത് മലയിൻകീഴ് ഗ്രാമപഞ്ചായത്താണ്. പുതിയ സബ് രജിസ്ട്രാർ ഓഫീസിലെ ആദ്യ സേവനമായി ആധാരത്തിന്റെ പകർപ്പ് ഗുണഭോക്താവിന് നൽകി.
ഏറെ കാലം വാടകകെട്ടിടത്തിലും തുടർന്ന് 1992 മുതൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ സെല്ലാർ ഭാഗത്തുമായി പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിന് ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ ഏഴ് സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം പണിതത്. കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി 30 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിർമാണത്തിനായി അനുവദിച്ചത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല.
4,619 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ട് നിലകളാണ് സബ് രജിസ്ട്രാർ ഓഫീസിനുള്ളത്. ഒന്നാം നിലയിൽ വരാന്ത, സബ് രജിസ്ട്രാറുടെയും ജീവനക്കാരുടെയും മുറികൾ, കാത്തിരിപ്പ് മുറി, സ്റ്റാഫ് റെസ്റ്റ് റൂം , അംഗപരിമിതർക്കുള്ള ശുചിമുറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം നിലയിൽ വിശാലമായ റെക്കോർഡ് റൂം, സ്റ്റോർ റൂം എന്നിവയാണുള്ളത്. ടെറസ് ഏരിയ ഷീറ്റ് റൂഫ് ചെയ്തിട്ടുണ്ട്. സബ് രജിസ്ട്രാർ ഉൾപ്പെടെ പത്ത് ജീവനക്കാരാണുള്ളത്. മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ എന്നിങ്ങനെ മൂന്ന് വില്ലേജുകളാണ് മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിലുൾപ്പെടുന്നത്.