കളക്ടർക്ക് പരാതി നൽകാം – സേവനങ്ങൾ വിരൽതുമ്പിലെത്തിച്ച് ഡിസി കണക്ട്
പൊതു ജനങ്ങൾക്ക് ജില്ലാകളക്ടറെ കണ്ട് പരാതികൾ സമർപ്പിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ഡിസി കണക്ട് പദ്ധതി നിലവിൽ വന്നു. ഐ.ടി മിഷൻ നേതൃത്വം നൽകുന്ന പദ്ധതിയിലൂടെ edistrict.kerala.gov.in എന്ന സൈറ്റിൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാം. വിവിധങ്ങളായ 80 വിഷയങ്ങൾ പരാതി ഇനത്തിൽ തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പോർട്ടൽ യൂസർ എന്ന രീതിയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരാതിയുടെ പൂർണ്ണ വിവരങ്ങളും, ഉള്ളടക്കം ചെയ്യാനുള്ള രേഖകളും പോർട്ടലിൽ അപ്ലോഡ്ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.ഉപഭോക്താക്കൾക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ പരാതി സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കുന്ന പരാതിക്ക് 35 രൂപ ഈടാക്കും.
ഇ-സർട്ടിഫിക്കേറ്റുകൾ അനുവദിക്കുന്നതിനായി ഉപയോഗിച്ചു വരുന്ന ഇ- ഡിസ്ട്രിക്ട് പോർട്ടലിൽ പരാതി പരിഹാരം കൂടി ചേർത്താണ് സേവനം ലഭ്യമാക്കുന്നത്. കളക്ടറേറ്റിലെ പബ്ലിക് ഗ്രീവൻസ് സെല്ലിലെ ക്ലാർക്കിനാണ് ആദ്യം പരാതി എത്തുന്നത്. ക്ലാർക്ക് ജൂനിയർ സൂപ്രണ്ടിനും, ജൂനിയർ സൂപ്രണ്ട്് കളക്ടർക്കും നൽകി പരിശോധിച്ച ശേഷം പരാതികൾ അതാത് വകുപ്പുകൾക്ക് അയച്ചു നൽകും. പരാതികളുടെ നില അപേക്ഷകർക്ക് വിലയിരുത്താൻ സാധിക്കും. പരാതി സമർപ്പിച്ചതിനു ശേഷം 28 ദിവസത്തിനകം ഉപഭോക്താവിന് മറുപടി ലഭിക്കും.
പോർട്ടൽ വഴി ലഭ്യമാകുന്ന പരാതികൾ, പൊതുജന പരിഹാര സെൽ അധികാരി പരിശോധന വിധേയമാക്കി, ജില്ലാ കളക്ടർക്ക് കുറിപ്പോടുകൂടി കൈമാറുന്നതാ- യിരിക്കും. ലഭിച്ച പരാതികൾ അനുബന്ധ വകുപ്പുകൾക്ക് കൈമാറി പരിഹാര പ്രക്രിയ നടപ്പിലാക്കാനുള്ള നിർദ്ദേശം ജില്ലാ കലക്ടർ നൽകും. ഉപഭോക്താവിന്ലഭിച്ചിരിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ,ആദ്യം അയച്ച പരാതി രജിസ്റ്റർ നമ്പർ ഉപയോഗിച്ച്, പരാതി പുനർ സമർപ്പിക്കാവുന്നതാണ്. പുനർ സമർപ്പിക്കപ്പെടുന്ന പരാതികളിൽ കലക്ടർ നേരിട്ട് ഹിയറിങ് നടപടികൾ സ്വീകരിച്ചു ഉപഭോക്താവിന് മറുപടി നൽകുന്നതായിരിക്കും.
ലഭിച്ചിരുന്ന പരാതികൾ പരിശോധനയ്ക്ക് വിധേയമാക്കി, അന്വേഷണ നടപടികൾക്ക് ശേഷം, ആക്ഷൻ ടേക്കൺ റിപ്പോർട്ട് (ATR) തയ്യാറാക്കി ഉപഭോക്താവിന് മറുപടി നൽകേണ്ടതാണ്. വകുപ്പ് തല തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കാത്ത വിഷയങ്ങളിൽ, കാര്യാ,കാരണം സഹിതം ജില്ലാ കലക്ടറെ അറിയിക്കേണ്ടതാണ്. മറ്റൊരു വകുപ്പാണ് പ്രശ്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് എങ്കിൽ, ടി വകുപ്പിലെ വിവരങ്ങളും, ഫയൽ നമ്പർ,തീരുമാനം കൈക്കൊള്ളേ ണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ എന്നിവ മറുപടിയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഉപഭോക്താവിന് നൽകുന്ന മറുപടിയിൽ, പ്രശ്‌നപരിഹാരം തൃപ്തികരമല്ലെങ്കിൽ, പരാതി പുനർ സമർപ്പിക്കാൻ സാധിക്കുന്നതാണ് എന്ന വിവരം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.