ആധാരം രജിസ്‌ട്രേഷൻ നടപടികൾ ലളിതവും സുതാര്യവുമാവും
ആധാരം രജിസ്‌ട്രേഷൻ നടപടികൾ ലളിതമാക്കുന്നതിനായുള്ള നടപടികൾ വേഗതയിൽ പുരോഗമിക്കുകയാണ്. ആധാരം കപ്യൂട്ടറിൽ ഡേറ്റാ എൻട്രി ചെയ്തതിനുശേഷം പ്രിന്റ് എടുക്കുന്ന രീതി പരീക്ഷണ അടിസ്ഥാനത്തിൽ വിജയമായി. രജിസ്‌ട്രേഷൻ നടപടികൾക്കായി വ്യക്തികൾക്കായി വ്യക്തികളുടെ വിരൽ അടയാളവും, ഫോട്ടോയും ഡിജിറ്റൽ രൂപത്തിൽ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി എല്ലാ സബ്‌രജിസ്ട്രാർ ഓഫീസികളിലും വെബ് ക്യാമറ, ബയോമെട്രിക്ക് സ്‌കാനർ, ഡിജിറ്റൽ സിഗ്‌നേച്ചർ എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ സോഫ്റ്റ്‌വെയർ എൻ ഐ സി അന്തിമമായി പരിശോധിച്ച് ലഭ്യമാക്കും.
ചട്ടങ്ങളിൽ ഭേദഗതി വരുന്ന മുറയ്ക്ക് പുതിയ സംവിധാനം നടപ്പിലാക്കും, ഇത് പൂർണ്ണമാവുന്നതോടെ ആധാര രജിസട്രേഷൻ നടപടികളൾ ലളിതവും സുതാര്യവുമായി മാറും.