Digitization of registration department in a people-friendly manner

രജിസ്ട്രേഷൻ വകുപ്പിൽ ആധുനിക വത്ക്കരണവും ഡിജിസ്റ്റലൈസേഷനും നടപ്പിലാക്കികൊണ്ട് ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കും

കഴിഞ്ഞ സർക്കാർ തുടക്കമിട്ട പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ആധുനികവത്കരണങ്ങളിലേക്കും വകുപ്പ് കടന്നു. രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങൾ അന്നുതന്നെ പോക്ക് വരവ് ചെയ്തുകൊടുക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ വരുത്തും.സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്നതിനായി സബ് രജിസ്ട്രാർ ഓഫീസുകളിൽ ഫയൽ ഓൺലൈനിലൂടെ ചെയ്യുന്ന ഫയൽ ഗഹാനുകൾ പൂർണ്ണമായും ഓൺലൈനിലൂടെ ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയുണ്ടായി.ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടാതെ ടെംപ്ലേറ്റ് നടപ്പിലാക്കും.

വകുപ്പ് അദ്ധ്യക്ഷ കാര്യാലയത്തിലും 14 ജില്ലാ രജിസ്ട്രാർ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനത്തിലായി. അതോടൊപ്പം രജിസ്ട്രേഷൻ വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും ഇന്റർനെറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി ബി.എസ്.എൻ.എല്ലുമായി സഹകരിച്ചു കൊണ്ട് ഒപ്റ്റിക്കൽ ഫൈബർ സർക്യൂട്ടുകൾ സ്ഥാപിച്ചു കഴിഞ്ഞു.

ഒരു സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം ആ ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം. വാണിജ്യ ബാങ്കുകളിൽ നിന്നും ചെറു വ്യവസായവായ്പകളും വ്യക്തിഗത വായ്പകളും ലഭിക്കുന്നതിനാവശ്യമായ കരാറുകൾക്ക് ഇ-സ്റ്റാമ്പിംഗ് സൗകര്യമുപയോഗിച്ച് പൂർണ്ണമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന ഡിജിറ്റൽ ഡോക്യുമെന്റ് ഏക്സിക്യൂഷൻ പ്ളാറ്റ്ഫോം നടപ്പിലാക്കി.

ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ആധാരം തയ്യാറാക്കുകയും ആധാരകക്ഷികളുടെ വിരൽപ്പതിപ്പും ഫോട്ടോയും ഡിജിറ്റലായി തന്നെ ആധാരത്തിന്റെ ഭാഗമാക്കിക്കൊണ്ട് ആധാര രജിസ്ട്രേഷൻ നടപടികൾ ലളിതവൽക്കരിക്കുന്നതിനും, രജിസ്റ്റർ ചെയ്ത ആധാരം അന്നേ ദിവസം തന്നെ മടക്കി നല്കുന്നതിനുമുള്ള നടപടികളായി. സബ് രജിസ്ട്രാർ ഓഫിസുകളിലെ മുൻ ആധാര വിവരങ്ങളുടെ ആധാരപ്പകർപ്പുകൾ ഓൺലൈനായി നല്കുന്നതിനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നടപ്പിലാക്കി കഴിഞ്ഞു.

സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറി. കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ സബ് രജിസ്ട്രാർ ഓഫീസുകളിലെ റിക്കോർഡ് മുറികളിൽ ആധുനിക രീതിയിലുള്ള കോംപാക്റ്ററുകൾ സ്ഥാപിച്ചു.ഇവിടെ പൊതു ജനങ്ങൾക്കുമായി ആധുനിക രീതിയിലുള്ള സൗകര്യങ്ങളും ഒരുക്കി നൽകിയിട്ടുണ്ട്.