മലബാറിന്റെ മഹാശിലായുഗ സംസ്കാരം മുതൽ കൊളോണിയൽ അധിനിവേശം വരെ ദൃശ്യവത്കരിക്കുന്നതാണ് ആധുനിക സംവിധാനങ്ങളോടെ കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ പഴശ്ശിരാജാ മ്യൂസിയം നവീകരണം പൂർത്തിയായി. കേരളത്തിലെ മഹാശിലായുഗ ശേഷിപ്പുകളായ വിവധ തരത്തിലും ആകൃതിയിലുമുള്ള മൺപാത്രങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ, മുത്തുകൾ; പുരാലിഖിതങ്ങൾ, വിവിധ മാധ്യമങ്ങളിലുള്ള ശില്പങ്ങൾ, വീരക്കല്ലുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രദർശനവസ്തുക്കൾ ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. 3.37 കോടി രൂപ ചിലവിൽ സമഗ്ര നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.