Expert study soon to protect the garden lighthouse at Shakthikulangara bend

ശക്തികുളങ്ങര വളവിൽ തോപ്പ് വിളക്കുമാടം സംരക്ഷിക്കാൻ വിദഗ്ധ പഠനം ഉടൻ 

ദശാബ്ദങ്ങളുടെ പഴക്കമുള്ള ശക്തികുളങ്ങര വളവിൽ തോപ്പ് വിളക്കുമാടം സംരക്ഷിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചരിത്രപ്രാധാന്യമുള്ള മരുത്തടി വളവിൽതോപ്പിലെ കപ്പലോട്ട ഗതാഗത ദിശാബോധ സ്തൂപം സംരക്ഷിക്കണമെന്ന കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന്സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥരെത്തി വിളക്കുമാടം ബലപ്പെടുത്തുന്നതിന് ആവശ്യമായ പഠനങ്ങൾ നടത്തി വിശദമായ റിപ്പോർട്ട് നൽകാൻ ആർക്കിയോളജി വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിരന്തരമായ കടൽക്ഷോഭത്തെ തുടർന്ന് ചരിത്രപ്രാധാന്യമുള്ള കൽസ്തൂപം കടലിലേക്ക് ചരിഞ്ഞു നിൽക്കുന്ന അവസ്ഥയിൽ ആണ്. നീണ്ടകര അഴിമുഖത്തേക്ക് വരുന്ന യാനങ്ങൾക്ക് ദിശയറിയാൻ സ്ഥാപിച്ചിരുന്നതാണ് കൽസ്തൂപം. 120 വർഷത്തോളം പഴക്കമുണ്ട്.