The archive is a reminder of the community

ആര്‍ക്കൈവ്‌സ് സമൂഹത്തിന്റെ ഓര്‍മ്മയാണ്

ആര്‍ക്കൈവ്‌സ് സമൂഹത്തിന്റെ ഓര്‍മ്മയാണ്. കാലത്തിന്റെ ഇടനാഴിയിലൂടെ മനുഷ്യന്‍ നടത്തിയിട്ടുള്ള സുദീര്‍ഘമായ യാത്രയുടെ ഓര്‍മ്മപ്പെടുത്തലുകളാണ് ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടുള്ള രേഖകള്‍. കാലപ്രവാഹത്തിന്റെ ഗതിവിഗതികളില്‍ കോറിയിട്ട ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഈടുവയ്പ്പുകളായ ചരിത്രരേഖകള്‍ കണ്ടെത്തി ശാസ്ത്രീയ സംരക്ഷണം നടത്തി ഭാവി തലമുറയ്ക്കായി സൂക്ഷിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ് ആര്‍ക്കൈവ്‌സ് നിര്‍വ്വഹിച്ചു വരുന്നത്.

വകുപ്പിന്റെ കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്‌സ് മലബാറിലെ കാര്‍ഷിക സമരങ്ങള്‍, പഴശ്ശി കലാപം, മലബാര്‍ കലാപം തുടങ്ങിയ ബ്രിട്ടീഷ് മലബാര്‍ കാലഘട്ടത്തിലെ രേഖകളാല്‍ സമ്പന്നമാണ്. വടക്കന്‍ കേരളത്തിലെമ്പാടും ഇത്തരത്തില്‍ വലിയ ചരിത്രരേഖാശേഖരമാണുള്ളത്. ഈ രേഖകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനും അവയുടെ ഭരണനിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനും ഉതകും വിധമാണ് സബ്‌സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നത്…