Inauguration of Training Program for Volunteers in 19th Ward as part of Sanitation Protocol implemented by Kozhikode Corporation

കോഴിക്കോട് കോർപ്പറേഷൻ നടപ്പിലാക്കുന്ന ശുചിത്വ പ്രോട്ടോക്കോളിന്റെ ഭാഗമായി 19 ആം വാർഡിലെ വൊളണ്ടിയർമാർക്കുള്ള ട്രെയ്നിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട് കോർപ്പറേഷൻ നടപ്പിലാക്കുന്ന ശുചിത്വ പ്രോട്ടോക്കോളിന്റെ ഭാഗമായി 19 ആം വാർഡിലെ വൊളണ്ടിയർമാർക്കുള്ള ട്രെയ്നിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജനകീയ ഇടപെടലുകളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ശുചിത്വ പ്രോട്ടോകോളുള്ള കോർപ്പറേഷനായി കോഴിക്കോടിനെ മാറ്റിയെടുക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആരോഗ്യമുള്ള തലമുറയുടെ സൃഷ്ടിപ്പിന് ശുചിത്വം ജീവിത സംസ്ക്കാരമായി മാറേണ്ടതുണ്ട്. നാം അധിവസിക്കുന്ന പരിസരം ശുചിത്വ പൂർണ്ണമാക്കാൻ വ്യക്തി ശുചിത്വവും, സാമൂഹിക ശുചിത്വവും ഉറപ്പു വരുത്തേണ്ടതുണ്ട്. ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതം,ശുദ്ധവായു, ശുദ്ധജലം,ആകർഷകമായ തെരുവുകൾ,നല്ല ആരോഗ്യം, നല്ല വിദ്യാഭ്യാസം, സുസ്ഥിര വികസനം തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ അജണ്ടയാക്കി കൊണ്ടാണ് ശുചിത്വ പ്രോട്ടോക്കോൾ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി രൂപം നൽകിയ ശുചിത്വ ബ്രിഗേഡിന്റെ ഉദ്ഘാടന പ്രിയപ്പെട്ട എം. പി. എളമരം കരീം നിർവ്വഹിച്ചു. തെരഞ്ഞെടുത്ത 75 ശുചിത്വ ബ്രിഗേഡ് വൊളണ്ടിയർമാർക്കാണ് പത്തൊൻപതാം വാർഡിലെ ശുചിത്വ മിഷൻ ചെയർമാൻ ഇ. എം. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. ശുചിത്വ ബ്രിഗേഡായി മാറുന്ന ഈ വൊളണ്ടിയർമാരായിരിക്കും വാർഡിലെ ശുചിത്വ പ്രവർത്തനത്തിന് നേതൃത്യം നൽകുക.

മെഡിക്കൽ കോളേജ് സന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജയശ്രീ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിജു, എൻ. ടി. എം. സി. റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹി വിശ്വനാഥൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ ഇ. എം. സോമൻ സ്വാഗതവും ചേവായൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ കെ. പി. പുഷ്പരാജ് നന്ദിയും പറഞ്ഞു