വയനാട് ദുരന്തം: രജിസ്ട്രേഷൻ രേഖകൾ ലഭ്യമാക്കും
വയനാട് ദുരന്തത്തിൽ ആധാരവും മറ്റു രജിസ്ട്രേഷൻ രേഖകളും നഷ്ടപ്പെട്ടവർക്ക് അവ സൗജന്യമായി ലഭ്യമാക്കും. ഇതു സംബന്ധിച്ച് ഉത്തരവിറങ്ങി. 2025 മാർച്ച് 31 വരെ ഇതിന്റെ ആനുകൂല്യം ലഭിക്കും. ദുരന്തബാധിതർ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോ വാർഡ് മെമ്പറുടെ സാക്ഷ്യപത്രമോ ഇതിനായി ഹാജരാക്കണം.