ജീവചരിത്രം

ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി
നിയമസഭാ മണ്ഡലം: കണ്ണൂർ
വകുപ്പുകൾ : രജിസ്‌ട്രേഷൻ & മ്യൂസിയങ്ങൾ,പുരാവസ്തു, പുരാരേഖ

വ്യക്തി ജീവിതം

1944 ജൂലൈ 1 -ാം   തീയതി കണ്ണൂർ ജില്ലയിലെ തന്നട  എന്ന സ്ഥലത്ത്‌ ശ്രീ. പി. വി. കൃഷ്ണൻ ഗുരുക്കളുടെയും    ശ്രീമതി ടി. കെ. പാർവതി  അമ്മയുടെയും മകനായി ജനിച്ചു. ബി.എ   വിദ്യാഭ്യാസം നേടി. തിരുവനന്തപുരം ലോ അക്കാദമയിൽ നിയമപഠനം നടത്തവേയാണ്‌ പാർലമെന്റിലേക്ക്‌ മത്സരിച്ചത്‌.   ഗാന്ധിയൻ ചിന്താഗതിയുടെ സജീവ  പ്രചാരകനാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ മുതലായ ഭാഷകളിൽ  പ്രാവീണ്യം ഉണ്ട്. റിട്ടയേർഡ് അദ്ധ്യാപിക ശ്രീമതി സരസ്വതി ടി. എം ആണ്  ഭാര്യ. മകൻ - ശ്രീ. മിഥൂൻ പി. വി.

റഷ്യ, ഗൾഫ്‌ രാജ്യങ്ങൾ  തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വോളിബോൾ, സംഗീതം, വായന,  സാഹിത്യ പ്രവർത്തനങ്ങൾ  എന്നിവയിൽ താല്പര്യമുണ്ട്.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്.

രാഷ്ട്രീയ ജീവിതം

ഇരിക്കൂർ നിയോജകമണ്ഡലത്തിൽ നിന്നും 1980ൽ 6-ാം  കേരള നിയമസഭയിലേക്കും എടക്കാട്‌ നിയോജകമണ്ഡലത്തിൽ നിന്നും 2006-ൽ 12-ാം കേരള നിയമസഭയിലേക്കും കണ്ണൂർ നിയോജകമണ്ഡലത്തിൽ നിന്നും 2016-ൽ 14-ാം കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  1990 മൂതൽ  കോൺഗ്രസ്‌ (എസ്‌) സംസ്ഥാന   പ്രസിഡന്റാണ്.

വഹിച്ച  പദവികൾ

ഐ.എസ്‌.യു.: സ്കൂൾ യൂണിറ്റ്‌ പ്രസിഡന്റ്‌.
കെ.എസ്‌.യു.: കണ്ണൂർ താലൂക്ക്‌ പ്രസിഡന്റ്‌, സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്‌ (1969-1971).
യൂത്ത്‌ കോൺഗ്രസ്‌ കണ്ണൂ4 ജില്ലാ കൺവീനർ.
ഡി.സി.സി. കണ്ണൂ4 ജില്ലാ പ്രസിഡന്റ്‌.
കോൺഗ്രസ്‌ (എസ്‌) സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി (1989).
ലോക്‌സഭ: അംഗം, കാസർകോട്‌ നിയോജകമണ്ഡലം (1971, 1977),
കേരള സംസ്ഥാന കോൺഗ്രസ്‌ പാർട്ടിയൂടെ കൺവീനർ, റെയിൽവേ കമ്പി തപാൽ മന്ത്രാലയ പബ്ലിക്‌ അക്കൗണ്ട്സ്  കമ്മിറ്റി അംഗം.
ദേവസ്വവും അച്ചടിയും സ്റ്റേഷനറിയും  വകുപ്പ്  മന്ത്രി (17.08.2009 - 14.05.2011).
തുറമുഖവും മ്യൂസിയവും പുരാവസ്തു സംരക്ഷണവും വകുപ്പ്‌ മന്ത്രി (25.05.2016 - 03.05.2021).

സ്ഥിരമേൽവിലാസം :
“മാണിക്യ”, നമ്പർ -05,
ജവഹർ നഗർ  ഹൗസിങ്  കോളനി,തോട്ടട
കണ്ണൂർ-670007.
ഇ-മെയിൽ : ramachandran.kadannappalli505@ gmail.com
ടെലിഫോൺ നമ്പർ  ഓഫീസ്‌ : 0497-2711909, 0471-2512285
മൊബൈൽ : 94471 50599