പൈതൃക വാരാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് ആർട്ട് മ്യൂസിയത്തിൽ നവംബർ 23 മുതൽ 25 വരെ തിരുവിതാംകൂർ രാജവംശത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ ഭാഗമായി 24ന് സെക്കൻഡറിതലം വരെയുള്ള വിദ്യാർഥികൾക്കായി (ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ്) പോസ്റ്റർ രചനാ മത്സരവും പ്രബന്ധ രചനാ മത്സരവും നടക്കും. പോസ്റ്റർ രചനാ മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി 8921150487 എന്ന നമ്പറിലും പ്രബന്ധ രചനാ മത്സരത്തിന്റെ വിവരങ്ങൾക്കായി 9446567574 എന്ന നമ്പറിലും ബന്ധപ്പെടുക.