പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളില്‍ 65 കോടി രൂപയുടെ പദ്ധതികള്‍
സംസ്ഥാന പുരാവസ്തു, പുരാരേഖ വകുപ്പിന്റെ ഭരണ നിർവഹണം കാര്യക്ഷമമാക്കുന്നതിനായി ഓഫീസ് സംവിധാനം ആധുനികവത്കരിക്കുന്നു.
ഭരണ നിർവഹണം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നത് വഴി വകുപ്പിന്റെ പ്രവർത്തനം കുടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കാനും ഇ-പേയ്മെന്റ് സംവിധാനത്തിലൂടെ സൗകര്യപ്രദമായ രീതിയിൽ പൊതുജനങ്ങൾക്ക് സേവനം നൽകാനും സാധിക്കും. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടമെന്ന നിലയിലാണ് ഐടി മിഷൻ നിർദ്ദേശിച്ച പ്രകാരമുള്ള സംവിധാനങ്ങളുമായി പൂർണമായും പുരാരേഖ വകുപ്പിന്റെ ഡയറക്ട്രേറ്റ് ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നത്.