നവീകരിച്ച പൈതൃകകേന്ദ്രം പ്രദർശനശാലയുടെ പ്രവർത്തനം ആരംഭിച്ചു
അത്വപൂർവ്വമായ താളിയോലരേഖകളും വിലമതിക്കാനാകാത്ത ചരിത്രരേഖകളും ശാസ്ത്രീയ സംരക്ഷണം നടത്തി ഭാവി തലമുറയ്ക്കുവേണ്ടി സൂക്ഷിക്കുന്ന സർക്കാർ സ്ഥാപനമാണ് സംസ്ഥാന പുരാരേഖാ വകുപ്പ്. മുളക്കരണങ്ങൾ, ചെപ്പേടുകൾ, താളിയോലരേഖകൾ, കടലാസ് രേഖകൾ തുടങ്ങി വൈവിധ്വമാർന്ന മാധ്യമ ങ്ങളിൽ രേഖപ്പെടുത്തിയിട്ടുളള ചരിത്രരേഖകൾ നമ്മുടെ പൂർവ്വ സംസ്കൃതിയുടെ അടയാള പത്രങ്ങളാണ്. ഇവയുടെ സംരക്ഷണവും ഭരണനിർവ്വഹണവുമാണ് പുരാരേഖാവകുപ്പിന്റെ പ്രാഥമിക കർത്തവ്യം.
ഐക്യ കേരളം രൂപം കൊളളുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിലെ ചരിത്ര, സാമൂഹ്യ, സാംസ്കാരിക, സംബന്ധിയായ വിവരങ്ങൾ ഉൾക്കൊളളുന്ന ചരിത്രരേഖ കളും ഭൂമി സംബന്ധിയായ രേഖകളും ഇവയിൽ ഉൾപ്പെടുന്നു. സാമൂഹിക പരിഷ്കരണത്തിന് ഇടയാക്കിയ വിവിധങ്ങളായ രാജകീയ ഉത്തരവുകളടങ്ങിയ നീട്ടുകൾ, തീട്ടൂരങ്ങൾ, ഭൂമി അളന്ന് തിട്ടപ്പെടുത്തി നികുതി നിശ്ചയിച്ച ഒഴുകുകൾ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണരേഖകളായ മതിലകം രേഖകൾ, കൊച്ചി ദിവാന്റെ ഡയറികൾ, മലബാറിന്റെ വിവിധ സമരങ്ങൾ വിവരിക്കുന്ന മലബാർ രേഖകൾ എന്നിവയും ഈ രേഖാശേഖരത്തിലുണ്ട്.
അപൂർവ്വങ്ങളും അമൂല്യങ്ങളുമായ ഈ രേഖകൾ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനും അവയുടെ ചരിത്ര പ്രാധാന്യം പൊതുജനങ്ങൾക്ക് പകർന്നു നൽകുന്നതിനും ഈ പൈതൃക സമ്പത്ത് സംരക്ഷിക്കപ്പെ തിന്റെ ആവശ്വകത പുതുതലമുറയിൽ സൃഷ്ടിക്കുന്നതിനായി സംസ്ഥാന പുരാരേഖാ വകുപ്പിന്റെ കൈവശമുളള ചരിത്രരേഖകളെ അധികരിച്ചുളള മ്യൂസിയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അത്തരത്തിൽ കണ്ണൂർ സയൻസ് പാർക്കിൽ സജ്ജീകരിച്ചിട്ടുളള നവീകരിച്ച ജില്ലാ പൈതൃകകേന്ദ്രം പ്രദർശനശാലയുടെ പ്രവർത്തനം ആരംഭിച്ചു.