തിരുവല്ല കവിയൂരിലെ തൃക്കക്കുടി ഗുഹാക്ഷേത്രം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നു. ഇവിടേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. 3.91 ഏക്കർ വിസ്തൃതിയുള്ള തൃക്കക്കുടി ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. പ്രാചീന ആരാധനാലയം കൂടിയാണിത്. ക്ഷേത്രം പത്താം നൂറ്റാണ്ടിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തെ സംരക്ഷിച്ചു കൊണ്ടാവും വിനോദസഞ്ചാര കേന്ദ്രം നിർമിക്കുക. ടൂറിസ്റ്റ് കേന്ദ്രത്തിനായിട്ടുള്ള സമഗ്രമായ പദ്ധതി ജില്ലാ പഞ്ചായത്തു നൽകും.