Another history was born ..

ഒരു ചരിത്രംകൂടി പിറവിയെടുത്തു..

സാധാരണക്കാര്‍ക്കും റിസര്‍ച്ച് സ്‌കോളേഴ്‌സിനും പുരാരേഖകള്‍ ലഭിക്കുന്നതിന് മാസങ്ങളുടെ കാത്തിരിപ്പും നടപടിക്രമങ്ങളും നടത്തേണ്ടിയിരുന്നു. വലിയ ബുദ്ധിമുട്ടുകള്‍ ഇതിലൂടെ അവര്‍ അനുഭവിച്ചിരുന്നു. എന്നാല്‍ പുതിയ സാങ്കേതിക സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി 24 മണിക്കൂര്‍ കൊണ്ട് പുരാരേഖ വകുപ്പിന്റെ അനുമതിയും തുടര്‍ന്ന് രേഖകളും ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനവും ഈ പേയ്‌മെന്റ് സൗകര്യവും പുരാരേഖാ വകുപ്പില്‍ ആരംഭിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതി ഏറെ സഹായകമാണ്.