റജിസ്ട്രേഷൻ, റവന്യൂ സർവ്വേ വകുപ്പുകളുടെ സംയോജിത പോർട്ടലായ “എൻ്റെ ഭൂമി” തയ്യാറായി.
എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ആരംഭിച്ച എന്റെ ഭൂമി ഡിജിറ്റല്‍ ലാന്റ് സര്‍വെ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാര്‍സലുകളിലായി 4.8 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ സർവേ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഡിജിറ്റല്‍ ലാന്റ് സര്‍വെ ആര്ംഭിച്ച് കാര്യമായ പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം. ഡിജിറ്റല്‍ ലാന്റ് സര്‍വെ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്നതോടെ ഭൂരേഖാസംവിധാനം ഒരു പുത്തന്‍ അദ്ധ്യായത്തിലേക്ക് കടക്കുകയാണ്.
എന്റെ ഭൂമി സംയോജിത പോര്‍ട്ടല്‍ (Integrated Land Information Management System-ILIMS) ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം കൂടിയാണ് ഡിജിറ്റല്‍ മേഖലയില്‍ ഏറെ വികസിച്ചിട്ടുള്ള ലോകരാജ്യങ്ങള്‍ക്കിടയില്‍ പോലും, വിരലെണ്ണാവുന്നിടങ്ങളില് മാത്രമാണ് സമഗ്ര ഭൂരേഖാ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവിലുള്ളത്. ഭൂരേഖാപരിപാലനത്തിലെ അഭൂതപൂര്‍വ്വമായ ഈ നേട്ടത്തോടെ കേരളം ലോകനിലവാരത്തിലേക്കുയര്ന്നിരിക്കുകയാണ്.
ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന് സ്ക്കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിര്‍ണ്ണയം, ഓട്ടോ മ്യൂട്ടേഷന്, ലൊക്കേഷന്‍ സ്ക്കെച്ച്, ഭൂമിയുടെ തരംമാറ്റല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടല്‍ വഴി ലഭിക്കും. വിവിധ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഭൂമി ഇടപാടുകളില്‍ കാര്യക്ഷമതയും വേഗതയും ഇതു വഴി വര്‍ദ്ധിക്കും. സേവന ലഭ്യതയ്ക്ക് സുതാര്യതയും സുരക്ഷയും ഉറപ്പാകുന്നതോടെ ഭൂരേഖകള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂര്‍ണ്ണ സംരക്ഷണം ലഭിക്കും. കാസര്‍ഗോഡ് ജില്ലയിലെ ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജില്‍ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ രണ്ടു മാസത്തിനകം ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും. ഭൂരേഖാവിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാന്റ് ഇന്‍ഫോര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ഭൂരേഖാപരിപാലനത്തെ സമഗ്രമായി മാറ്റും.
എന്റെ ഭൂമി പദ്ധതിയുടെ ഈ സമാനതകളില്ലാത്ത മുന്നേറ്റം, കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കു വഹിച്ച ഭൂപരിഷ്ക്കരണ നിയമങ്ങളുടെ പിന്തുടര്ച്ചയും അഭിലഷണീയമായ കൂട്ടിച്ചേര്‍ക്കലുമാണ്. എന്റെ ഭൂമി പദ്ധതി ഭൂരേഖകളിലെ സുതാര്യത, കാര്യക്ഷമത, എളുപ്പത്തിലുള്ള ലഭ്യത എന്നിവയില്‍ സുപ്രധാനമായ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു.
https://entebhoomi.kerala.gov.in/web/home