Awards were distributed.

അവാർഡുകൾ വിതരണം ചെയ്തു

2024 അധ്യയന വർഷത്തെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കേരള ആധാരമെഴുത്ത് പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേക വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നർവഹിച്ചു. തൈക്കാട് ഭാരത് ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾക്ക് മന്ത്രി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് ഐ.ജി സാജൻകുമാർ പി കെ സ്വാഗതവും തിരുവനന്തപുരം ജില്ലാ രജിസ്ട്രാർ (ജനറൽ) പി പി നൈനാൻ കൃതജ്ഞതയും രേഖപ്പെടുത്തി.